Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഭര്‍ത്താവിന്റെ ഫോണില്‍ കാമുകനുമായി സല്ലാപം: ഭാര്യ 4.16 ലക്ഷം രൂപ അടയ്‌ക്കാന്‍ ഉത്തരവ്‌
തിരുവനന്തപുരം: ഭര്‍ത്താവിന്റെ പേരിലുള്ള ലാന്റ്‌ ഫോണിലൂടെ ദുബായിലുള്ള കാമുകനുമായി സല്ലപിച്ച്‌ 4,16,244 രൂപയുടെ ഫോണ്‍ ബില്ലില്‍ കുടിശ്ശിക വരുത്തിയ ഭാര്യ തുക അടയ്‌ക്കണമെന്ന്‌ കുടുംബ കോടതി ഉത്തരവ്‌. തുമ്പ സ്വദേശിയായ പീറ്റര്‍ സെബാസ്റ്റ്യന്റെ പരാതിയിലാണ്‌ ഇത്‌. പീറ്റര്‍ സെബാസ്റ്റ്യന്‍ അഫ്‌ഗാനിസ്ഥാനില്‍ ജോലി ചെയ്‌തിരുന്ന സമയത്ത്‌ ഭാര്യ ദുബായിലുള്ള കാമുകനുമായി മണിക്കൂറുകളോളം സല്ലപിക്കുമായിരുന്നു. നാലേകാല്‍ ലക്ഷത്തിലധികം രൂപയുടെ ബില്‍ കുടിശ്ശിക വന്നപ്പോള്‍ ബി.എസ്‌.എന്‍.എല്‍ അധികൃതര്‍ പീറ്റര്‍ സെബാസ്‌റ്റിയനെ റവന്യു റിക്കവറി നടപടിക്ക്‌ നോട്ടീസ്‌ നല്‍കി. നോട്ടീസ്‌ കിട്ടിയപ്പോഴാണ്‌ ഭാര്യയുടെ സല്ലാപ വിഷയം പീറ്റര്‍ അറിയുന്നത്‌. അദ്ദേഹം വിവാഹമോചനത്തിന്‌ കുടുംബ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. അതോടൊപ്പമുള്ള ഉപഹര്‍ജിയില്‍, ടെലിഫോണ്‍ ബില്‍ കുടിശ്ശിക അടയ്‌ക്കുന്നതില്‍ തന്നെ ഒഴിവാക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ്‌ 15 ദിവസത്തിനകം പീറ്ററിന്റെ ഭാര്യ ഫോണ്‍ ബില്‍ കുടിശ്ശിക അടയ്‌ക്കാന്‍ കുടുംബ കോടതി ജഡ്‌ജ്‌ മുഹമ്മദ്‌ ഇബ്രാഹിം ഉത്തരവിട്ടത്‌.
25th January 2010 05:03:00 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations